വടകര മുക്കാളിയില്‍ ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു

196

വടകര: മുക്കാളിയില്‍ ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സിലില്‍ സറീന (39), മകള്‍ തസ്നി (18) എന്നിവരാണ് അപകടത്തില്‍പെട്ടത്. അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളം കയറിയതിനാല്‍ മുകളില്‍ റെയില്‍പാളത്തിലൂടെ നടന്ന ഇരുവരേയും ഹാപ്പ-തിരുനല്‍വേലി എക്സ്പ്രസ്സ് ഇടിക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെ വീട്ടില്‍ നിന്നു മുക്കാളിയിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. പാളത്തിന് ഇരുവശവം പൊന്തക്കാടയതിനാല്‍ തീവണ്ടിയുടെ മുന്നില്‍ നിന്ന് ഇരുവര്‍ക്കും പെട്ടെന്ന് മാറിനില്‍ക്കാന്‍ സാധിക്കാഞ്ഞതാണ് അപകടം മരണത്തിലേക്ക് എത്തിച്ചത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന റഫീക്കാണ് സറീനയുടെ ഭര്‍ത്താവ്.