ട്രക്കും കാറും കൂട്ടിയിടിച്ചു യുവാവിനു ഗുരുതരമായി പരുക്ക്

198

കാസർകോട്∙ വിദ്യാനഗർ ബിസി റോഡിൽ ട്രക്കും കാറും കൂട്ടിയിടിച്ചു യുവാവിനു ഗുരുതരമായി പരുക്കേറ്റു. കാർ ഓടിച്ചിരുന്ന കാസർകോട് നായന്മാർമൂലയിലെ ഫർഹാൻ(19)നെ മംഗളൂരു ആശുപത്രിയിലേക്കു മാറ്റി. ഇന്നു രാവിലെ ഏഴു മണിയോടെയാണു അപകടം. മംഗലാപുരം ഭാഗത്തേക്കു പോകുകയായിരുന്നു ട്രക്ക്. കാർ ചെർക്കള ഭാഗത്തേക്കും. നായന്മാർമൂലയിലെ മുഹമ്മദലിയുടെ മകനാണ് ഫർഹാൻ. ട്രക്കിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന കാറിൽ നിന്നു ഫർഹാനെ വാഹനത്തിലെ ഭാഗങ്ങൾ ഫയർഫോഴ്സ് അധികൃതർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു നീക്കി പുറത്തേക്കു എടുക്കുകയായിരുന്നു.