സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

210

കൊല്ലം : സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. കൊല്ലം കടയ്ക്കല്‍ കാഞ്ഞിരത്തിന്‍മൂട്ടിന് സമീപം ചിതറ എസ്.എന്‍. എച്ച്.എസിലെ സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 16 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ 5 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും. 11 പേരെ കടയ്ക്കല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സാദിക് (13) ചിതറ, ഷമീര്‍ (15) പെരിങ്ങമല, ജസീം (14) മടത്തറ, നദീര്‍ (15) മടത്തറ, സല്‍മാന്‍ (14) മടത്തറ എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.