രാജസ്ഥാനില്‍ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു

173

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ബസ് അപകടത്തില്‍ പെട്ട് ഒമ്പത് തീര്‍ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളാണ്. 22 പേര്‍ക്ക് പരുക്കേറ്റു. ഹരിദ്വാരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ബസാണ് ഉദയ്പൂര്‍ നെഹ്ല വില്ലേജിലെ ഹൈവേയില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍, നിയന്ത്രണം വിട്ട ബസ് ബൈക്കില്‍ ഇടിക്കുന്നതൊഴിവാക്കാന്‍ ശ്രമിക്കവേ മറിയുകയായിരുന്നു. അഞ്ച് പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റരില്‍ ചിലരുടെ നില ഗുരുതരമാണ്.