അമര്‍നാഥ് തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു 11 മരണം

216

അമര്‍നാഥ്: അമര്‍നാഥ് തീര്‍ഥാടകരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് 11 പേര്‍ മരിച്ചു. ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബനിഹലിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ പുരോഗമിച്ചു വരികയാണെന്നു അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണതില്‍ എട്ട് പേര്‍ മരിച്ചിരുന്നു.