കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച്‌ പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

191

കോഴിക്കോട്: ഫറോക്കില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥികള്‍ അടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്ക്. വൈകുന്നേരം നാലരയോടെ മോഡേണ്‍ ബസാറിന് സമീപമാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഭവന്‍സ് സ്കൂളിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗതയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിയുടെ ആഘാതത്തില്‍ സ്റ്റീല്‍ കോംപ്ലക്സിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ഉടന്‍ മിംസ് ആശുപത്രിയിലെത്തിച്ച്‌ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍. അജിത, മുകേഷ്,നീലകണ്ഠന്‍, അപര്‍ണ, അജിത് കുമാര്‍, ഹംസ, ആദിത്യ, അശ്വന്ത്, ഉഷ കുമാരി, ആഷിഖ്, അഭിമനന്യു, വിഷ്ണു സുകുമാരന്‍.