കൊല്ലത്ത് ടിപ്പറും ബസ്സും കൂട്ടിയിടിച്ച എട്ടുപേര്‍ക്ക് ഗുരുതര പരിക്ക്

204

കൊല്ലം: കൊല്ലം ദേശീയപാതയില്‍ മേവറത്ത് ടിപ്പര്‍ ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു അപകടം. ബൈപ്പാസ് വഴി സര്‍വീസ് നടത്തുന്ന എവികെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിന്റെയും ടിപ്പറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

NO COMMENTS

LEAVE A REPLY