കണ്ണൂര്‍ പേരാവൂരില്‍ ബിയര്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്

255

പേരാവൂര്‍: കണ്ണൂര്‍ പേരാവൂരില്‍ ബിയര്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. തലശ്ശേരി – ബാവലി അന്ത:സംസ്ഥാന പാതയില്‍ ഇരുപത്തി നാലാം മൈലിന് സമീപം സെമിനാരിവില്ലക്കടുത്താണ് അപകടം. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ബിയറുമായി വന്ന ലോറി ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പരിസരവാസികള്‍ പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ ക്യാബിനില്‍ തീ പടര്‍ന്നെങ്കിലും അഗ്നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. ലോറിയില്‍ നിന്നും റോഡരികിലേക്ക് വീണ ബിയര്‍ കുപ്പികള്‍ കുറെ പൊട്ടി നശിച്ചു. പൊട്ടാത്ത കുപ്പികള്‍ അപകടം അറിഞ്ഞെത്തിയവര്‍ കൊണ്ടുപോയി. കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലേക്ക് ബിയറുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഒരു വര്‍ഷം മുമ്ബും ഇതിന് സമീപത്ത് ബിയര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY