കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു

255

മലപ്പുറം കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. ഇന്ധനചോര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. .ഇന്നലെ രാത്രി 11 മണിയോടെ ആണ് അപകടം. മംഗലാപുരത്തു നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍. വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് പരിസരവാസികള്‍ പറഞ്ഞു. കുറ്റിപ്പുറം റെയില്‍വേ ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ച്‌ നിയത്രണം തെറ്റിയ ടാങ്കര്‍ റോഡിനു താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നും വിദഗ്ദര്‍ എത്തി ഇന്ധനച്ചോര്‍ച്ച ഇല്ലെന്നു ഉറപ്പു വരുത്തി. എന്നാല്‍ കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയില്‍ ഒരു വാഹനവും കടത്തിവിടുന്നില്ല. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. മറ്റൊരു ടാങ്കര്‍ എത്തിച്ച ശേഷം മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം അതിലേക്ക് മാറ്റണം. .കുറ്റിപ്പുറത്ത് നിന്നും തിരുനാവായ-പുത്തനത്താണി വഴി ആണ് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തി വിടുന്നത്.

NO COMMENTS

LEAVE A REPLY