കാസര്‍ഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു

223

കാസര്‍ഗോഡ് : കാസര്‍ഗോഡ് മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ നാലു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലോടെയാണ് അപകടം നടന്നത്. മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. പ്രായമായ രണ്ടുപേരും അവരുടെ മക്കളുമാണ് മരിച്ചതെന്നാണ് സൂചന.
RRRRRR

NO COMMENTS

LEAVE A REPLY