അബുദാബിയില്‍ മൂന്ന് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു

322

അബുദാബി: അബുദാബിയില്‍ മുസഫ വ്യവസായ നഗരിക്ക് സമീപം അല്‍ഖലീജ് അല്‍ അറബ് റോഡില്‍ നോവോട്ടലിന് സമീപം സ്കൂള്‍ ബസ്സുകള്‍ അപകടത്തില്‍പ്പെട്ടു. മൂന്ന് സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം.
ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് മുസഫ താരിഫ് ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സതംഭിച്ചു. ഡ്രൈവറുള്‍പ്പെടെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്.അബുദാബി പോലീസ്, സിവില്‍ ഡിഫന്‍സ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.