ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇറാഖ്

292

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ഇറാഖ്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നും ഒളിവില്‍ത്തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ റാഖയില്‍ അയാള്‍ ഇല്ലെന്നും ബാസരി പറഞ്ഞു. ഇതു സംബന്ധിച്ച്‌ ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബാ​​ഗ്ദാ​​ദി കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി മു​​ന്‍​​കാ​​ല​​ങ്ങ​​ളി​​ല്‍ വ​​ന്ന വാ​​ര്‍​​ത്ത​​ക​​ളെ​​ല്ലാം തെ​​റ്റാ​​ണെ​​ന്നു പി​​ന്നീ​​ടു തെ​​ളി​​ഞ്ഞിരു​​ന്നു. സി​​റി​​യ​​ന്‍ ഒ​​ബ്സ​​ര്‍​​വേ​​റ്റ​​റി​​യും അ​​ല്‍​​സു​​മ​​രി​​യാ​​യും ​​ബാ​​ഗ്ദാ​​ദി​​യു​​ടെ മ​​ര​​ണം സ്ഥി​​രീ​​ക​​രി​​ച്ചെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ വി​​ശ്വ​​സ​​നീ​​യ​​മാ​​യ തെ​​ളി​​വു കി​​ട്ടി​​യി​​ല്ലെ​​ന്നായിരുന്നു പെ​​ന്‍റ​​ഗ​​ണിന്‍റെ നിലപാട്. എന്നാല്‍ ഐ​​എ​​സി​​ന്‍റെ സ്വ​​യം പ്ര​​ഖ്യാ​​പി​​ത ഖ​​ലീ​​ഫയായ ബാ​​​ഗ്ദാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ടെ​​ന്ന വാ​​ര്‍​​ത്ത​​ കഴിഞ്ഞ ദിവസം ഐഎസും സ്ഥി​​രീ​​ക​​രിച്ചിരുന്നു. പു​​തി​​യ ഖ​​ലീ​​ഫ​​യെ ഉ​​ട​​ന്‍ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് ഐ​​എ​​സ് പ്ര​​സ്താ​​വ​​ന​​യി​​ല്‍ വ്യ​​ക്ത​​മാ​​ക്കുകയും ചെയ്തിരുന്നു. ഇ​​റാ​​ഖി​​ലെ അ​​ല്‍​​സു​​മ​​രി​​യാ വാ​​ര്‍​​ത്താ ഏ​​ജ​​ന്‍​​സിയായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ റി​​പ്പോ​​ര്‍​​ട്ട് ചെ​​യ്തത്. സി​​​റി​​​യ​​​ന്‍ ഒ​​​ബ്സ​​​ര്‍​​​വേ​​​റ്റ​​​റി മേ​​​ധാ​​​വി റ​​​മി അ​​​ബ്ദ​​​ല്‍ റ​​​ഹ്​​​മാ​​​ന് അടക്കമുള്ളവരും ഇയാള്‍ കൊല്ലപ്പെട്ടെന്ന് വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു.

NO COMMENTS