അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്നു.

12

അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി 53 പാ​ര്‍​ക്കു​ക​ളും ക​ളി​സ്ഥ​ല​ങ്ങ​ളും സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്നു. താ​മ​സ​ക്കാ​രെ സം​തൃ​പ്തി​പ്പെ​ടു​ത്താ​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും കു​ടും​ബ​ങ്ങ​ള്‍​ക്ക് വി​നോ​ദ ഇ​ട​ങ്ങ​ള്‍ ന​ല്‍​കാ​നു​മാ​ണ് കൂ​ടു​ത​ല്‍ പു​തി​യ പാ​ര്‍​ക്കു​ക​ളും വി​നോ​ദ സൗ​ക​ര്യ​ങ്ങ​ളും നി​ര്‍​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഷ​ഖ്ബൂ​ത്ത് ന​ഗ​ര​ത്തി​ല്‍ നാ​ല് പാ​ര്‍​ക്കു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.

അ​ല്‍ ഫ​ലാ​ഹ്, അ​ല്‍ ഷം​ഖ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗാ​ര്‍​ഡ​നു​ക​ളു​ടെ പു​ന​ര്‍​നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ടെ ഭാ​വി​യി​ലെ പു​തി​യ ഉ​ദ്യാ​ന പ​ദ്ധ​തി​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ​ഠ​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ അ​ല്‍ ബാ​ഹി​യ, അ​ല്‍ ഷ​ഹാ​മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്നു​പാ​ര്‍​ക്കു​ക​ളും അ​ല്‍ സ​ദ​റി​ല്‍ പൂ​ന്തോ​ട്ട​വും ക​ളി​സ്ഥ​ല​വും സ്ഥാ​പി​ക്കും.ബ​നി​യാ​സ് പ്ര​ദേ​ശ​ത്ത് മൂ​ന്നു പാ​ര്‍​ക്കു​ക​ള്‍, ഷ​ഖ്ബൂ​ത്ത് സി​റ്റി​യി​ല്‍ എ​ട്ട്, അ​ല്‍ ഷ​വാ​മെ​ഖ്, അ​ല്‍ മു​അ​സ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്ന്, അ​ല്‍ വ​ത്ബ, ബ​നി​യാ​സ്, അ​ല്‍ മു​അ​സാ​സ്, അ​ല്‍ ന​ഹ്ദ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ല്, അ​ല്‍ ഷ​വ​മെ​ഖ് പ്ര​ദേ​ശ​ത്ത് മൂ​ന്നു പാ​ര്‍​ക്കു​ക​ള്‍ വീ​തം നി​ര്‍​മി​ക്കും.

മു​സ​ഫ​യി​ലെ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് സി​റ്റി​യി​ല്‍ നാ​ല് പൊ​തു പാ​ര്‍​ക്കു​ക​ളും 20 ക​ളി​സ്ഥ​ല​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്കാ​യി നി​ര്‍​മി​ക്കും. അ​ല്‍ ഫ​ല ജി​ല്ല​യി​ലെ നാ​ല് പാ​ര്‍​ക്കു​ക​ളും പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടും.പു​തി​യ പ്രോ​ജ​ക്ടു​ക​ളി​ല്‍ ഊ​ര്‍​ജ സം​ര​ക്ഷ​ണ​ത്തി​നാ​യി പൂ​ര്‍​ണ​മാ​യും എ​ല്‍.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. നൂ​ത​ന ജ​ല​സേ​ച​ന രീ​തി​ക​ളും ഉ​പ​യോ​ഗി​ക്കും.

ന​ഗ​രാ​തി​ര്‍​ത്തി​യി​ലെ പാ​ര്‍​ക്കു​ക​ള്‍​ക്കാ​യു​ള്ള വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ 28 പാ​ര്‍​ക്കു​ക​ളും 23 ഗെ​യി​മി​ങ് സൈ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന പു​തി​യ പ്രോ​ജ​ക്ടു​ക​ളി​ല്‍ മു​നി​സി​പ്പാ​ലി​റ്റി, ഗ​താ​ഗ​ത വ​കു​പ്പി​െന്‍റ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​വും ന​ട​പ്പാ​ക്കു​ക.

NO COMMENTS