അഭിമന്യു വധക്കേസ് ; പ്രതികളായ എട്ടുപേര്‍ക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

150

കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ പ്രതികളായ എട്ടുപേര്‍ക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. പ്രധാനപ്രതി ആരിഫ് ബിന്‍ സലീമടക്കം എട്ടുപേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്. കൊച്ചി പള്ളുരുത്തി സ്വദേശികളായ മുഹമ്മദ് ഷഹിം , ജിസാല്‍ റസാഖ്, ആലുവ സ്വദേശികളായ ഫായിസ് പി.എം, ആരിഫ് ബിന്‍ സലീം, കച്ചേരിപ്പടി സ്വദേശി ഷിഫാസ്, മരട് സ്വദേശികളായ സഹല്‍, തന്‍സില്‍, സനിദ് എന്നവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

NO COMMENTS