അഭിമന്യുവിന്റെ കൊലപാതകം ; ഒരു പ്രതി കൂടി പിടിയിൽ

218

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി അറസ്റ്റിലായി. കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആലുവ സ്വദേശിയാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗമാണ് ഇയാൾ. അന്വേഷണ സംഘം ആദ്യമായാണ് ഈ കേസിലെ പ്രതിയെ നേരിട്ട് പിടികൂടുന്നത്. നേരത്തെ മൂന്നു പ്രതികളെ എസ്.എഫ്.ഐക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

NO COMMENTS