എഎപി സര്‍ക്കാരിന്‍റെ പരസ്യങ്ങള്‍ ചട്ടം മറികടന്നെന്ന് സിഎജി

258

ന്യൂഡല്‍ഹി • ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയതു സുപ്രീം കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. മറ്റു സംസ്ഥാനങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചതിനെയും വിമര്‍ശിച്ചു. എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് എഎപി പ്രതികരിച്ചു.റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍:

• സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരുടെ ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നതു ലംഘിച്ച്‌ ഉപമുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ നല്‍കി.
• ആകെ ചെലവായ 33.40 കോടിയില്‍ ഡല്‍ഹിയിലെ പരസ്യച്ചെലവ് 4,69 കോടി, മറ്റു സംസ്ഥാനങ്ങളില്‍ പരസ്യത്തിനായി ചെലവഴിച്ചത് 28.71 കോടി.
• 26 ദേശീയ ദിനപത്രങ്ങളിലും 37 പ്രാദേശിക ഭാഷാ ദിനപത്രങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചു.
• പാര്‍ട്ടിയുടെ പ്രചാരണത്തിനും സര്‍ക്കാര്‍ പണം ചെലവഴിച്ചു; സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ നല്‍കിയ പരസ്യത്തില്‍ ആം ആദ്മി പാര്‍ട്ടി എന്നതിന് ഊന്നല്‍ നല്‍കി.
• പരസ്യത്തിനായി വകമാറ്റി കൂടുതല്‍ തുക ചെലവഴിച്ചു.
• സര്‍ക്കാര്‍ പരസ്യത്തിലൂടെ വ്യക്തികളെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചു.
• സത്യാവസ്ഥ തെളിയിക്കാനാവാത്ത വിവരങ്ങളും പരസ്യത്തില്‍; ഇതു സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്.

NO COMMENTS

LEAVE A REPLY