ഡ്രൈവിങ്ങ് ലൈസന്‍സിനും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

171

ദില്ലി: ഡ്രൈവിങ്ങ് ലൈസന്‍സിനും ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പുതിയതായി ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കുന്നവര്‍ക്കുമാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഒന്നിലധികം ലൈസന്‍സുകള്‍ കൈവശം വെക്കുന്നത് തടയാനും വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ കണ്ടെത്താനുമാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. പാന്‍ കാര്‍ഡിനും ആദായ നികുതി റിട്ടേണിനും നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. അടുത്തിടെ മൊബൈല്‍ നമ്പറുകളേയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.