ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

189

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു.
പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനും കേന്ദ്രസര്‍ക്കാറിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി അരൂണ്‍ ജെയ്റ്റലി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ഒരു അപേക്ഷ ഫോം മാത്രമാക്കുന്നതിനുള്ള നീക്കവും കേന്ദ്രം നടത്തുന്നുണ്ട്. ഇതു വഴി കൂടുതല്‍ ആദായനികുതി പിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. നേരത്തെ പണമായി കൈമാറാന്‍ കഴിയുന്ന പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു.

NO COMMENTS

LEAVE A REPLY