ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തിയെന്ന് വിക്കിലീക്സ്

161

ചെന്നൈ : ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ ചോര്‍ത്തിയെന്ന് വിക്കിലീക്സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് വിക്കീലീക്സ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത ആധാര്‍ യു.എസിലെ ക്രോസ് മാച്ച്‌ ടെക്നോളജീസിലൂടെ സി.ഐ.എ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്കാനിംഗ് സംവിധാനം ക്രോസ് മാച്ച്‌ ടെക്നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിക്കിലീക്സ് ആധാര്‍ വിവരങ്ങള്‍ സി.ഐ.എ ചോര്‍ത്തുന്നതായി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം യു.ഐ.ഡി.എ.ഐ അധികൃതര്‍ നിഷേധിച്ചു. റിപ്പോര്‍ട്ടില്‍ വസ്തുതയൊന്നുമില്ലെന്നും ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യു.ഐ.ഡി.എ.ഐ അധികൃതര്‍ വിക്കിലീക്സ് പ്പോര്‍ട്ടിനെ നിഷേധിച്ച്‌ വ്യക്തമാക്കി.

NO COMMENTS