ആധാര്‍ കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച്

218

ന്യൂഡല്‍ഹി: ആധാര്‍ കേസുകള്‍ പരിഗണിക്കുന്നതിനായി സുപ്രീം കോടതിയില്‍ അഞ്ചംഗ ബഞ്ച് രൂപവത്കരിച്ചു. ഈ മാസം 18,19 തീയതികളില്‍ ഇതുസംബന്ധിച്ച കേസുകളില്‍ ബഞ്ച് വാദം കേള്‍ക്കും. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമെന്ന ഹര്‍ജിയും അഞ്ചംഗ ബഞ്ച് പരിഗണിക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ചംഗ ബഞ്ച് പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.