ഉച്ചഭക്ഷണത്തിന് ആധാര്‍: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

227

ന്യൂഡല്‍ഹി: സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഹരജി വീണ്ടും പരിഗണിക്കും വരെ സേവനങ്ങള്‍ നിഷേധിക്കരുതെന്നും ആധാറിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. കേന്ദ്ര മാനവശേഷി മന്ത്രാലയമാണ് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. രാജ്യത്ത് 13.16 കോടി കുട്ടികളില്‍ 10.03 കോടി കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കണക്ക്.

NO COMMENTS