ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍; കൂടുതല്‍ സമയം വേണമെന്ന്‍ സംസ്ഥാന സര്‍ക്കാര്‍

159

തിരുവനന്തപുരം: ആധാര്‍ – പാന്‍ ബന്ധിപ്പിക്കലിനു കൂടുതല്‍ സമയം കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍. ഒരു മാസമെങ്കിലും കൂടുതല്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക. ഐടി മിഷന്‍ സംസ്ഥാന സര്‍ക്കാരിനു അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം നേരിടുന്നത് ചൂണ്ടികാട്ടി കത്തു നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ സമയം ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇന്നു ഇതു സംബന്ധിച്ച കത്ത് കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കൈമാറും. ഈ മാസം 30ന് ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്ര നിര്‍ദേശം.