പടന്നയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.

132

കാസറഗോഡ് : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പടന്ന വില്ലേജിലെ കാന്തിലോട്ട്-കൂവക്കൈ ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പടന്ന ജിയുപി സ്‌കൂളില്‍ താല്‍ക്കാലികമായി ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ദുരിതത്തിലായ 25 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. 33 പുരുഷന്മാരും 47 സ്ത്രീകളും 16 കുട്ടികളുമുള്‍പ്പെടെ 96 പേരാണ് ക്യാമ്പിലുള്ളത്.

NO COMMENTS