ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എ. പത്മകുമാര്‍

179

തിരുവനന്തപുരം : ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. വിഷയം രമ്യമായി പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഫണ്ടിനെ സംബന്ധിച്ച്‌ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നും പത്മകുമാര്‍ പറഞ്ഞു. 92 കോടി രൂപ ശബരിമലയ്ക്കു നല്‍കി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്നാല്‍, വെറും ആറു കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും തന്നത് 1.23 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കണ്ണന്താനം രാഷ്ട്രീയം കാണരുതെന്നും ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങളാണു നടക്കുന്നതെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS