എ.എന്‍ ഷംസീറിന് ആര്‍.എസ്.എസിന്റെ ഭീഷണി

321

തലശ്ശേരി എം.എല്‍.എയും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ എ.എന്‍ ഷംസീറിനെതിരെ ഒരു സംഘം ആളുകളുടെ കൊലവിളി. ഷംസീറിന്റെ രക്തം കൊണ്ട് കാളിപൂജ നടത്തുമെന്നും, ഇത് ഷംസീറിനുള്ള അവസാന താക്കീതാണെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആര്‍എസ്എസ്സുകാര്‍ കോടിയേരി മാടപ്പീടിക പള്ളിക്കടുത്ത എംഎല്‍എയുടെ വീടിന് മുന്നിലൂടെ പ്രകടനം നടത്തിയത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന്, സി.പി.എം നേതാക്കള്‍ ന്യൂ മാഹി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തലശ്ശേരിയെ വീണ്ടും കലാപ ഭൂമിയാക്കാന്‍ ആര്‍.എസ്.എസ് ബോധപൂര്‍വ്വം ശ്രമിക്കുകയാണ് സി.പി.എം. ആരോപിച്ചു.

NO COMMENTS

LEAVE A REPLY