ടിപി കേസ് പ്രതിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീര്‍ എം എല്‍ എ

235

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിക്ക് വിവാഹ ആശംസകളുമായി എ.എന്‍ ഷംസീര്‍ എല്‍എല്‍എ എത്തിയത് വിവാദമാകുന്നു. വിവാഹത്തലേന്ന് വീട്ടെലത്തിയാണ് ഷംസീര്‍ വിവാഹ ആശംസകള്‍ നേര്‍ന്നത്. ഷാഫിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതിന്റെ പേരില്‍ കെ.കെ.രമയുള്‍പ്പടെയുള്ള ആര്‍.എം.പി നേതാക്കള്‍ക്കെതിരെ ഷംസീര്‍ മാനനഷ്ടകേസ് നല്‍കിയിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തിരുന്നു. അതേസമയം വിവാഹത്തില്‍ പങ്കെടുത്ത ഷംസീര്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് കെ കെ രമ അഭിപ്രായപ്പെട്ടു.