സൈനിക ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

129

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ അസം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥന്‍ ജെ സി ബറുവ (51)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാശ്മീരില്‍ ഇന്ത്യന്‍ സേനയില്‍ സുബേദാര്‍ മേജറായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ബറുവ. ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച വൈകീട്ടാണ് ബറുവ ആത്മഹത്യ ചെയ്ത വിവരം പൊലീസിന് ലഭിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ബറുവ മുണ്ടുപയോഗിച്ച്‌ കഴുത്തില്‍ കുരുക്കിട്ട് ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. മരണവുമായി ബന്ധപ്പെട്ട് മറ്റ് നിയമപരമായ നടപടികള്‍ പൊലീസ് സ്വീകരിച്ചു. ഒപ്പം ആത്മഹത്യാക്കുറിപ്പ് ബറുവ തന്നെയാണോ എഴുതിയതെന്ന് തിരിച്ചറിയുന്നതിന് കൈയക്ഷരവിദഗ്ധരുടെ സഹായം തേടുമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ദേവേന്ദ്ര ആര്യ അറിയിച്ചു.

NO COMMENTS