കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു

203

തിരുവനന്തപുരം: കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കുന്നെന്നാണ് ആരോപണം. എം.എല്‍.എയുടെ അയല്‍വാസിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് പരാതിക്കാരി. എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ച്‌ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് സ്ത്രീയുടെ മൊഴിയെടുത്ത പൊലീസ് കേസില്‍ കൂടുതല്‍ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

NO COMMENTS