മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു

490

തിരുവനന്തപുരം: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു. രാജി കുറ്റസമ്മതമല്ലെന്നും മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് രാജിയെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് ഒരു സ്വകാര്യ ചാനല്‍പുറത്തുവിട്ട ശബ്ദരേഖയാണ് മന്ത്രിയുടെ രാജിക്ക് കാരണമായത്. പരാതിയുമായെത്തിയ സ്ത്രീയോട് ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും അശ്ലീലം പറഞഅഞുവെന്നുമാണ് ആരോപണം. എന്നാല്‍ മന്ത്രി എകെ ശശീന്ദരന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ആരോപണങ്ങള്‍ ഏത് ഏജന്‍സിക്കു വേണമെങ്കിലും അന്വേഷിക്കാമെന്നും മുഖ്യമന്ത്രിയെ കണ്ട് രാജി സന്നദ്ധത അറിയിച്ചതിനു ശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെയും മുന്നണിയുടെയും അന്തസ്സ് സംരക്ഷിക്കുമെന്നും അന്വേഷണത്തിന് വേണ്ടിയാണ് താന്‍ തല്‍ക്കാലം മാറിനില്‍ക്കുന്നതെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.