ഫോണ്‍കെണിക്കേസ് ; വ്യാജ ഹര്‍ജികള്‍ അന്വേഷിക്കണമെന്ന് എകെ ശശീന്ദ്രന്‍

269

കോഴിക്കോട്: ഫോണ്‍കെണി കേസില്‍ തന്നെ കുറ്റവിമുക്തനാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ കോടതിയിലെത്തിയ ഹര്‍ജികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി വിധിക്ക് ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമായിരിക്കും അതെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.

NO COMMENTS