എ കെ ശശീന്ദ്രന് എതിരായ ഫോണ്‍ കെണി കേസില്‍ ഇന്ന് വിധി

265

തിരുവനന്തപുരം: മുന്‍ മന്ത്രി എ കെ ശശീന്ദ്രന് എതിരായ ഫോണ്‍ കെണി കേസില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ഇതിനിടയില്‍ ശശീന്ദ്രനെതിരെ തനിക്ക് പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമ പ്രവര്‍ത്തക കോടതിയെ അറിയിച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ വച്ച്‌ മോശമായി പെരുമാറിയിട്ടില്ലയെന്നും ഫോണില്‍ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല എന്നും യുവതി പറഞ്ഞു. ഈ കേസിലാണ് കോടതി ഇന്ന് വിധി പറയുന്നത്.

NO COMMENTS