ഫോണ്‍കെണി വിവാദം ; എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തകയുടെ മൊഴി

275

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തകയുടെ മൊഴി. ഔദ്യോഗിക വസതിയില്‍ വച്ച്‌ ഉപദ്രവിച്ചിട്ടില്ല ഫോണില്‍ അശ്ലീലം പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് മൊഴി നല്‍കിയത്. കേസ് 27ന് വീണ്ടും പരിഗണിക്കും. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമുള്ള പരാതിയാണു കേസിന് ആധാരം. ഹര്‍ജിയെ എതിര്‍ത്ത് മഹിളാ മോര്‍ച്ചയും മറ്റും കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.

NO COMMENTS