മോഹൻലാലിനെ മുഖ്യ അതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ

165

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയായി ക്ഷണിക്കുമെന്ന് സിനിമ സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ. നാളെ ഇത് സംബന്ധിച്ച് സർക്കാർ മോഹൻലാലിന് ക്ഷണക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ചരിത്രമറിയാതെയാണ് ഇപ്പൊ നടക്കുന്ന വിവാദങ്ങൾക്ക് പിന്നിലുള്ളവർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ദ്രൻസ് അടക്കം മറ്റാർക്കും പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ശോഭ കുറയും എന്ന് പറയുന്ന വാദത്തിന് യുക്തിയില്ലെന്നും മുഖ്യാതിഥി വേണ്ടെന്നുള്ള വാദത്തിനോട് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

NO COMMENTS