ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് സൗജന്യമായി നല്‍കും : എ.കെ ബാലന്‍

214

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് സൗജന്യമായി നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍. 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 60 വയസിന് മുകളില്‍ പ്രായമുള്ള ആദിവാസി സ്ത്രീക്കും പുരുഷനും ഓണക്കോടിയും സൗജന്യമായി നല്‍കും. 51496 പേര്‍ക്കാണ് ഓണക്കോടി ലഭിക്കുക.
ഇവയുടെ വിതരണം ഓണത്തിന് മുമ്ബ് തന്നെ പൂര്‍ത്തിയാക്കും. സംസ്ഥാന തല ഉദ്ഘാടനം ഇടുക്കിയില്‍ നടക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.