എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ

258

ന്യൂഡല്‍ഹി : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ആശുപത്രിയിലെത്തിയതിനു ശേഷം നേരിയ മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹത്തെ തീവ്ര നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

വീടിനുളിളല്‍ വീണതിനെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനില്ലെന്നും ചെറിയ രീതിയിലുള്ള മസ്തിഷ്‌ക രക്തസ്രാവമാണ് ഉണ്ടായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

NO COMMENTS