ഗോരക്ഷയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ ഉപദേശമല്ല, നടപടിയാണ് വേണ്ടതെന്ന് എകെ ആന്റണി

232

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ങ്ങളെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഗോരക്ഷയുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നതിനെതിരെ പ്രധാനമന്ത്രിയുടെ ഉപദേശമല്ല നടപടിയാണ് വേണ്ടതെന്ന് എ.കെ ആന്റണി പറഞ്ഞു. കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് ഉണ്ടാകേണ്ടത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS