വിഴിഞ്ഞം തുറമുഖം : സിഎജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്ന് എകെ ആന്റണി

226

കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അദാനി ഗ്രൂപ്പിന് നല്‍കിയ കരാറിനെതിരായ സിഎജി റിപ്പോര്‍ട്ടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി രംഗത്തി. സിഎജി റിപ്പോര്‍ട്ട് അവസാന വാക്കല്ലെന്നും ഒരു സര്‍ക്കാരും സിഎജി റിപ്പോര്‍ട്ട് അവസാന വാക്കായി കണ്ട് നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് മുന്‍പ് അന്തിമ തീരുമാനം ആരും പ്രഖ്യേപിക്കേണ്ടെന്നും എ.കെ.ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

NO COMMENTS