കാലം മായ്ക്കാത്ത ജീവപരിണാമത്തിലേക്കു ഒരു തിരിഞ്ഞുനോട്ടം .

391

ഒരു ജീവിസമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളിൽ ഉണ്ടാവുന്ന ഏതൊരു മാറ്റവും ജീവപരിണാമം ആണ് . പരിണാമപ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു.
ആധുനിക നിഗമനങ്ങൾ അനുസരിച്ച് ഏതാണ്ട് 370 കോടി വർഷം മുൻപ് ജീവിച്ചിരുന്ന ഒരു പൊതുപൂർവികജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത്. വിവിധ ജീവികൾ തമ്മിലുള്ള ശരീരപരമായ സാദൃശ്യങ്ങളും ജൈവരാസപ്രക്രിയാ സാദൃശ്യങ്ങളും പൊതുവായ ഡി എൻ എ ഭാഗങ്ങളും സൂചിപ്പിക്കുന്നത് പൊതുവായ ഒരു തുടക്കത്തിനു ശേഷം തുടരെയുള്ള വൈവിധ്യവത്കരണവും സ്പീഷീസ് വേർപിരിയലും വഴി പിൽക്കാലത്തെ ജീവജാതികൾ ഉണ്ടായി എന്നാണ്. സാദൃശ്യങ്ങളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഏറ്റവും അടുത്ത പൊതുപൂർവികൻറെ കാലം നിർണ്ണയിക്കുകയും അതനുസരിച്ച് ജീവികളുടെ വംശവൃക്ഷം തയ്യാറാക്കുകയും ചെയ്യാം. ഇതിന് ജീവിച്ചിരിക്കുന്നവയെയും ഫോസിലുകളെയും ഉപയോഗിക്കുന്നു.ഒരു ജീവിസമൂഹത്തിലെ അംഗങ്ങൾ മരണമടയുമ്പോൾ അവയുടെ സ്ഥാനം അതിലെ അതിജീവനത്തിനും പ്രത്യുൽപ്പാദനത്തിനും മികവു കാണിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് ലഭിക്കുന്നു. ഈ പ്രക്രിയ തുടരുമ്പോൾ ആ പരിസ്ഥിതിയിലെ അതിജീവനത്തിനു യോജിച്ച പാരമ്പര്യസ്വഭാവങ്ങൾ ജീവസമൂഹത്തിൽ പടരാനും അവ ആ സമൂഹത്തിന്റെ പൊതുവായ അനുകൂലനങ്ങളായി മാറാനും ഇടയാകുന്നു.അനുകൂലനങ്ങൾ ഉണ്ടാവാനുള്ള കാരണം പ്രകൃതി നിർദ്ധാരണം ആണെങ്കിലും ജനടിക് ഡ്രിഫ്റ്റ് പോലെ മറ്റു രീതികളിലും അനുകൂലനം ലക്ഷ്യമാക്കാത്ത പരിണാമം ഉണ്ടാവാം.ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ ജനിതക ശാസ്ത്രവും ഡാർവിൻറെ പ്രകൃതി നിർദ്ധാരണം വഴിയുള്ള പരിണാമവും തമ്മിൽ പോപ്പുലേഷൻ ജനടിക്സ് എന്ന ശാസ്ത്രശാഖ വഴി യോജിപ്പിക്കപ്പെട്ടു. പ്രകൃതി നിർദ്ധാരണം ജീവശാസ്ത്രത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടതോടെ പരിണാമത്തിന്റെ ജൈവശക്തി സിദ്ധാന്തങ്ങളും പുരോഗതി ലക്ഷ്യമിട്ടുള്ള മാറ്റം എന്ന സങ്കൽപ്പവും കാലഹരണപ്പെട്ടു.മാറ്റങ്ങളോടെയുള്ള പാരമ്പര്യപ്രേഷണം ഇന്ന് ശാസ്ത്രത്തിലെ ഏറ്റവും വിശ്വസനീയമായ വസ്തുതകളിൽ ഒന്നായി ഗണിക്കപ്പെടുന്നു.

തെന്നൽ കെ സത്യൻ

NO COMMENTS