ഈത്തപ്പഴ കച്ചവട രംഗത്തെ ഒരു സൗഹൃദ വിജയ ഗാഥ

443

കഠിനാദ്ധ്വാനം – അതായിരുന്നു – ഈത്തപ്പഴ കച്ചവട രംഗത്തെ സിദ്ധിഖിന്റേയും – ഷാഹുൽ ഹമീദിന്റെയും വിജയ രഹസ്യം.

തിരുവനന്തപുരം : ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് ഗ്രാമ്പൂ – ഏലക്ക തുടങ്ങിയ ചില്ലറ സാധനങ്ങൾ തൊടുപുഴ – തോട്ടങ്ങളിൽ നിന്നും വാങ്ങി തിരുവനന്തപുരം ചാലയിലേക്ക് വിൽക്കാൻ വന്നവരായിരുന്നു സിദ്ധീക്കും – സുഹൃത്ത് ഷാഹുൽ ഹമീദും. വിൽക്കുന്ന സാധനങ്ങളുടെ കാശ് കിട്ടാൻ പ്രയാസകരമായിരുന്നു അന്ന്. കിട്ടാനുള്ള കാശ് നിലനിൽക്കെ തന്നെ വീണ്ടും വീണ്ടും കച്ചവടം നടത്തുമായിരുന്നു ഇവർ. അങ്ങനെ കാശ് കിട്ടാൻ വൈകി . കിട്ടാകടമായി അത് പെരുകുകയും ചെയ്തു. കച്ചവടം പകുതി വഴിക്കായി. തൊടുപുഴ തോട്ടങ്ങളിൽ നിന്നും സാധനങ്ങൾ എടുക്കാൻ കാശ് ഇല്ലാതെ അങ്ങോട്ടേക്ക് പോകാൻ കഴിയാത്ത സ്ഥിതി വന്നു. കിട്ടാക്കടം പിരിച്ചു എടുക്കാതെ വേറെ വഴിയൊന്നുമില്ലാത്ത സാഹചര്യം മുന്നിലേക്ക് വന്നപ്പോൾ സിദ്ധീക്കും – ഷാഹുൽ ഹമീദും തിരുവനന്തപുരത്തു താമസമുറപ്പിച്ചു.

സിദ്ധിഖിന്റെ വാക്കുകൾ ;കച്ചവടത്തിന് മാത്രം വന്നിരുന്ന സ്ഥലമായിരുന്നു തിരുവനന്തപുരം ചാല മാർക്കറ്റ് – മറ്റാരുമായും ഒരു പരിചയവുമില്ല – എന്ത് ചെയ്യണമെന്നറിയാതെ – ഞങ്ങൾ ദിവസങ്ങളും മാസങ്ങളും കഴിച്ചുകൂട്ടി. എന്ത് പണിയെടുക്കാനും ഞങ്ങൾ തയ്യാറായിരുന്നു അന്ന്. അങ്ങനെ ചില്ലറ ഈത്തപ്പഴം വാങ്ങി വിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യം ചില്ലറയായിട്ടാണ് വിറ്റു കൊണ്ടിരുന്നത്. നോമ്പ് സമയമായപ്പോൾ ഈത്തപ്പഴത്തിന്റെ ആവശ്യക്കാർ ഏറെയായി.

ഈന്തപ്പന എന്ന മരത്തിലുണ്ടാവുന്ന പഴം. ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. -പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ- . അറേബ്യൻ രാജ്യങ്ങളിലെ പ്രധാന നാണ്യവിളയാണ്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അങ്ങനെ ഈത്തപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചു പഠിക്കുകയും വാങ്ങാൻ വരുന്നവരെ ശരിക്കും മനസിലാക്കിപ്പിക്കുകയും ചെയ്തു പോന്നിരുന്നു. കച്ചവടം കൂടുതൽ മെച്ചപ്പെട്ടു. ചെറിയ ഒരു കട വാടകക്ക് എടുത്തു. കടയ്ക്ക് ഞങ്ങൾ പേരും ഇട്ടു. ‘ ജനറൽ ട്രേഡേഴ്സ് ‘ അങ്ങനെ തെക്കൻ കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു കടയായി മാറി ജി റ്റി എന്ന ജനറൽ ട്രേഡേഴ്സ്ഈത്തപ്പഴങ്ങൾ – മൊത്ത വ്യാപാരത്തിലേക്ക്

ഈത്തപ്പഴത്തിന് ആവശ്യക്കാർ കൂടി – തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്നും വരുന്നവർ കൂടുതലാണ് . ഈത്തപ്പഴം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം കുറവായിരുന്നു. അതുകാരണം ഈത്തപ്പഴം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങളുടെ. പാർക്കിങ് പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ട് ഞങ്ങൾ തൊട്ടപ്പുറത്തു അട്ടകുളങ്ങരയിൽ ‘നട്സ് ആൻഡ് ഫ്രൂട്സ്’ എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു.

ഈത്തപ്പഴങ്ങൾക്ക് മുപ്പത് വർഷത്തിലേറെ പ്രവർത്തി പരിചയവും പാരമ്പര്യമുള്ള ജനറൽ ട്രേഡേഴ്സ് – നട്സ് ആൻഡ് ഫ്രൂട്സ് എന്നീ ഷോപ്പുകളിൽ ആവശ്യക്കാരുടെ വൻ തിരക്കാണ്.കച്ചവട രംഗത്തെ സത്യസന്ധത – ഞങ്ങളെ ഇവിടുത്തെ നാടും നാട്ടുകാരും രണ്ടു കൈ നീട്ടി സ്വീകരിച്ചു . ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധികളൊക്കെ മാറി ഇപ്പോൾ ഞങ്ങൾ കുടുംബമായി തിരുവനന്തപുരത്തുകാരായി മാറി .സൗഹൃദങ്ങൾക്ക് തനിമ നഷ്ട്ടപ്പെടുന്ന കാലമാണിത്. ഹൃദയാകർഷകമായ സൗഹൃദങ്ങൾ ഇന്ന് കാണ്മാനില്ല. മത്സരങ്ങളുടെയും തിരക്കുകളുടെയും വിയർപ്പുകൾക്കിടയിലും ആർക്കാണ് സ്നേഹിക്കാൻ – ഒന്ന് ആശ്വസിപ്പിക്കാൻ സമയം.നല്ല സുഹൃത്തക്കൾ – ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ്. പരാജയം മുന്നിൽ വന്നപ്പോൾ ഞങ്ങൾ ഒന്നിച്ചായിരുന്നു നേരിട്ടത്.

ഭൗതികമായ എന്തെങ്കിലുമായിരുന്നില്ല ഇവരെ തമ്മിൽ അടുപ്പിച്ചത്. ഒരുമിച്ചുള്ള – കഠിനാധ്വാനമാണ്. അതായിരുന്നു സിദ്ധിഖിന്റേയും – ഷാഹുൽ ഹമീദിന്റെയും വിജയ രഹസ്യം.

NO COMMENTS