സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നല്‍കി.

245

തിരുവനന്തപുരം: വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ സഹകരണ ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നല്‍കി. സഹകരണ മേഖലയിലെ പ്രശ്നങ്ങളാണ് നിവേദനത്തിന്‍ ഉള്‍ക്കൊള്ളിച്ചത്.ആദായ നികുതി നിയമം 80(പി) പ്രകാരം സഹകരണ ബാങ്കുകള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിച്ചത് പുന:സ്ഥാപിക്കുക, പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ബാങ്കുകളുടെ പട്ടികയില്‍ ജില്ലാ സഹകരണ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുക, സേവന നികുതി പരിധിയില്‍ നിന്നും സഹകരണ ബാങ്കുകളേയും/സഹകരണ സംഘങ്ങളേയും ഒഴിവാക്കുക, കിസാന്‍ ക്രെഡിറ്റ് വായ്പകള്‍ റുപെ കിസാല്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളാക്കി ജില്ലാ സഹകരണ ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് കാര്‍ഷിക വായ്പ അനുവദിക്കുന്ന നയം പുന: പരിശോധിക്കുക, 1949 ലെ ബാങ്കിംഗ് റെഗുലേഷല്‍ നിയമത്തില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതികളില്‍ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായി റെഗുലേറ്ററി വ്യവസ്ഥകള്‍ (മൂലധന പര്യാപ്ത, SLR/CRR വ്യവസ്ഥകള്‍, നിഷ്ക്രിയ ആസ്തി വ്യവസ്ഥകള്‍ തുടങ്ങിയവ) നിശ്ചയിച്ച്‌ നല്‍കിയതും പരിശോധിക്കണം.റിസര്‍വ്വ് ബാങ്ക് ലൈസന്‍സുള്ള സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള മറ്റ് സഹകരണ സ്ഥാപനങ്ങള്‍ക്ക് വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല എന്നുള്ളതും ഇത്തരം സ്ഥാപനങ്ങള്‍ അവയുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന പദം ഉപയോഗിക്കാന്‍ പാടില്ല എന്നുള്ള വ്യവസ്ഥകള്‍ പരിശോധിക്കണം, ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം സംസ്ഥാനത്ത് ലഭിക്കുന്ന വായ്പകളിലെ സബ്സിഡി എടുത്ത് കളഞ്ഞത് പുന:സ്ഥാപിക്കുക തുടങ്ങിയവയാണ് മന്ത്രി നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.

NO COMMENTS

LEAVE A REPLY