കോഴിക്കോട് എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

224

കോഴിക്കോട് : സ്വാശ്രയ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് ഡിഡില്‍ ഓഫീസിലേയ്ക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്തേയ്ക്ക് കടക്കുകയും പോലീസുകാരെ കടന്നുപിടിക്കുകയും ചെയ്തു.
പ്രവര്‍ത്തകര്‍ ഓഫീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.