980 ഡോക്ടർമാരെ മൂന്ന് മാസത്തേയ്ക്ക് നിയമിക്കുന്നു,

68

കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടർമാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടൻ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൗസ് സർജൻസി കഴിഞ്ഞവർക്ക് സ്ഥാപനത്തിൽ ഡ്യൂട്ടിയിൽ ചേരുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്.

കേരളത്തിന് പുറത്തുള്ള മലയാളികൾ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല മഴക്കാലം വരുന്നതിനാൽ പകർച്ചവ്യാധികളുണ്ടാകാനും സാധ്യതയുണ്ട്.

കോവിഡ് പ്രതിരോധത്തിനോടൊപ്പം നിരവധി പേർക്ക് ഒരേ സമയം ചികിത്സ നൽകേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. മാത്രമല്ല നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ടത്ര ശ്രദ്ധയും നൽകേണ്ടതുണ്ട്. അതിനാൽ തന്നെ താഴെത്തട്ടിലുള്ള ആശുപത്രികളെ ശക്തിപ്പടുത്തണം. ഇത് മുന്നിൽ കണ്ടാണ് ഇത്രയേറെ ഡോക്ടർമാരെ 3 മാസക്കാലയളവിലേക്ക് നിയമിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS