വരാപ്പുഴ കസ്റ്റഡി മരണം ; ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള

216

തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്ത്‌ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജിത്തിന്‍റെ അമ്മ ശ്യാമള. രാഷ്ട്രീയ ഗൂഢാലോചന നടത്തിയാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ശ്യാമള ആരോപിക്കുന്നു. കേസില്‍ പ്രതിപട്ടിക തയാറാക്കിയത് സിപിഎം നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ്. പ്രാദേശിക നേതാക്കളായ ഭരതന്റെ വീട്ടില്‍ ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നും ശ്യാമള ആരോപിച്ചു. ബെന്നി സി.പി.എം ഏരിയ സെക്രട്ടറിയും തോമസ് ഏരിയ കമ്മിറ്റി അംഗവുമാണ്.

വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് ശ്രീജിത്ത് ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയെന്നും ഇവരിലേക്കും അന്വേഷണം നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട കേസില്‍ ശ്രീജിത്തിനേയും പിതാവിനേയും ഉള്‍പ്പെടുത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ശ്യാമള ആരോപിച്ചു.

NO COMMENTS