നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

246

കാഠ്മണ്ഡു : നേപ്പാളില്‍ സൈന്യത്തിന്റെ കാര്‍ഗോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്റര്‍ നേപ്പാളിലെ മുക്തിനാഥിലാണ് തകര്‍ന്നുവീണത്. സുര്‍ഖെട്ടില്‍ നിന്ന് പുറപ്പെട്ട കോപ്റ്ററുമായുള്ള ബന്ധം ഹുംലയില്‍ വെച്ച്‌ നഷ്ടപ്പെടുകയായിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ വിവരം നേപ്പാള്‍ ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു.

NO COMMENTS