രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു

322

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. രാഷ്ട്രപതി ഭവന്‍ മാദ്ധ്യമ സെക്രട്ടറി അശോക് മാലിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് തീരുമാനം. ഒരു മതത്തിന്റെയും ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രാഷ്ട്രപതി റംസാന്‍ ആശംസകള്‍ നേര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഡോ.എ.പി.ജെ.അബ്ദുല്‍കലാം രാഷ്ട്രപതിയായിരുന്ന 2002 മുതല്‍ 2007വരെയുള്ള കാലയളവിലും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നില്ല. പകരം ഈ പണം അനാഥാലയങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു. എന്നാല്‍ പ്രതിഭാ പാട്ടീലിന്റെ കാലത്ത് വീണ്ടും ഇത് പുനസ്ഥാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ഇഫ്താന്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു.

NO COMMENTS