നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു ; പതിനേഴ് പേരെ രക്ഷപ്പെടുത്തി

285

കാഠ്മണ്ഡു : നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ബംഗ്ലാദേശില്‍ നിന്നുള്ള യുഎസ്- ബംഗ്ലാ എര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. പറന്നുയര്‍ന്നയുടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
ത്രിഭുവന്‍ വിമാനത്താവളത്തിനടുത്താണ് സംഭവമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ 17 യാത്രക്കാരെ രക്ഷപ്പെടുത്തി. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

NO COMMENTS