കാബൂളിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു

272

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. അലി അബാദ് ആശുപത്രിക്കും കാബൂള്‍ യൂനിവേഴ്സിറ്റിക്കും സമീപത്തെ കാര്‍ട്ട് ഇ ചാര്‍ പ്രദേശത്താണ് സ്ഫോടനമുണ്ടായത്. പേര്‍ഷ്യന്‍ പുതുവത്സരത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള നവ്റൂസ് ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS