ഈജിപ്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ; 10 പേര്‍ മരിച്ചു

219

കെയ്റോ: ഈജിപ്തില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. അപകടത്തില്‍ 10 പേര്‍ മരിച്ചു. അജ്ഞാതന്‍ ദക്ഷിണ കെയ്റോയിലെ പള്ളിയ്ക്കു പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യം തിരിച്ച്‌ അഞ്ജാതനു നേരെയും വെടിയുതിര്‍ത്തു. തുടര്‍ന്ന് അജ്ഞാതനായ തോക്കുധാരി സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അക്രമികള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നതായി പ്രാദേശിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

NO COMMENTS