കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

269

കൊച്ചി : കൊല്ലം ട്രിനിറ്റി ലൈസ്യം സ്കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അധ്യാപികമാര്‍ ഈ മാസം 17ന് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി. മജിസ്ട്രേറ്റ് ഇവര്‍ക്ക് ജാമ്യം നല്‍കണം. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി. പിന്നീടു കുറ്റപത്രം സമര്‍പ്പിക്കും വരെ എല്ലാ ആഴ്ചയും പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പുവയ്ക്കണം. അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. മാനസിക പീഡനവും ശാസനയുമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

NO COMMENTS