കണ്ണൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം ; രണ്ട് പേര്‍ക്ക് വെട്ടേറ്റു

168

കണ്ണൂര്‍ : കണ്ണൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം. കൊളവല്ലൂര്‍ തുവക്കുന്നിലിലാണ് സംഘർഷം. സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകനായ അജിത്, സിപിഎം പ്രവര്‍ത്തകനായ വിനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ ആക്രമണത്തില്‍ മറ്റൊരു ബിജെപി പ്രവര്‍ത്തകനായ നിഖിലിനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

NO COMMENTS